Trending

കൂത്താട്ടുകുളം നഗരസഭ ചെയർപേഴ്സൺ ആയി എൽഡിഎഫ് വിമത കമലാ രാജു തെരഞ്ഞെടുക്കപ്പെട്ടു

 കൂത്താട്ടുകുളം നഗരസഭ ചെയര്‍പേഴ്‌സണായി സിപിഎം വിമത കലാ രാജു തെരഞ്ഞെടുക്കപ്പെട്ടു.യുഡിഎഫ് പിന്തുണയോടെയാണ് ജയം. കലാ രാജു ചെയര്‍പേഴ്‌സണായി സത്യ പ്രതിജ്ഞ ചെയ്തു. 12ന് എതിരെ 13 വോട്ടുകള്‍ക്കാണ് കലാരാജു വിജയിച്ചത്. കൗണ്‍സില്‍ ഹാളില്‍ കലാ രാജുവിനെതിരെ എല്‍ഡിഎഫ് പ്രതിഷേധം നടന്നു.


അവിശ്വാസത്തിലൂടെ പുറത്തായ വിജയ ശിവന്‍ തന്നെയാണ് എല്‍ഡിഎഫ് ചെയര്‍പേഴ്സണ്‍ സ്ഥാനത്തേക്ക് വീണ്ടും മത്സരിച്ചത്. ഈ മാസം അഞ്ചിന് യുഡിഎഫ് കൊണ്ടു വന്ന അവിശ്വാസം പാസ്സായതോടെയാണ് കൂത്താട്ടുകുളം മുനിസിപ്പാലിറ്റിയില്‍ ഇടതുമുന്നണിക്ക് ഭരണം നഷ്ടമായത്. അവിശ്വാസപ്രമേയത്തില്‍ സിപിഎം വിമത കല രാജു, സ്വതന്ത്ര അംഗം പി ജി സുനില്‍ കുമാര്‍ എന്നിവര്‍ യുഡിഎഫിനെ പിന്തുണക്കുകയായിരുന്നു. കഴിഞ്ഞദിവസം ചേര്‍ന്ന യുഡിഎഫ് നേതൃയോഗമാണ് കലാ രാജുവിനെ മത്സരിപ്പിക്കാന്‍ തീരുമാനിച്ചത്

ഉച്ചയ്ക്ക് രണ്ടു മണിക്കാണ് വൈസ് ചെയര്‍മാന്‍ തെരഞ്ഞെടുപ്പ്. വൈസ് ചെയര്‍മാന്‍ സ്ഥാനത്തേക്ക് സ്വതന്ത്ര അംഗം പി ജി സുനില്‍കുമാറിനെയാണ് യുഡിഎഫ് മത്സരിപ്പിക്കുന്നത്. അവിശ്വാസത്തിലൂടെ പുറത്തായ സണ്ണി കുര്യാക്കോസ് തന്നെയാണ് എല്‍ഡിഎഫിന്റെ വൈസ് ചെയര്‍മാന്‍ സ്ഥാനാര്‍ത്ഥി. ജനുവരിയില്‍ അവിശ്വാസ പ്രമേയ ചര്‍ച്ച നടക്കാനിരിക്കെ കൗണ്‍സിലര്‍ കല രാജുവിനെ സിപിഎം പ്രവര്‍ത്തകര്‍ തട്ടിക്കൊണ്ടു പോയത് വിവാദമായിരുന്നു.

Post a Comment

Previous Post Next Post