Trending

കരാട്ടെ പരിശീലകയായ യുവതി മരിച്ച നിലയിൽ. വിവാഹം കഴിഞ്ഞത് മൂന്നാഴ്ച മുമ്പ്

 തൃശൂരിൽ :  പിജി വിദ്യാർഥിനിയും കരാട്ടെ പരിശീലകയുമായ 23കാരിയെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി. അന്നമനട എടയാറ്റൂർ സ്വദേശി ആയിഷ(23) ആണ് മരിച്ചത്. ഹൃദയാഘാതമാണ് മരണകാരണമെന്നാണ് പ്രാഥമിക നിഗമനം.


ബുധനാഴ്‌ച രാത്രി ഉറങ്ങാൻ കിടന്ന യുവതിയെ ഇന്നലെ രാവിലെ ഏഴോടെയാണ് മരിച്ച നിലയിൽ കാണുന്നത്. രാത്രി ഉറങ്ങുന്നതിനു തൊട്ടുമുമ്പ് വരെ ആയിഷ സുഹൃത്തിന് വാട്സ്ആപ്പിൽ സന്ദേശങ്ങളയച്ചിരുന്നു.

ജൂലൈ 12നായിരുന്നു ചേലക്കര സ്വദേശിയുമായുള്ള യുവതിയുടെ വിവാഹം. കരാട്ടെയിൽ സംസ്ഥാന ചാംപ്യനായ ആയിഷ വിവിധ വിദ്യാഭ്യാസ സ്ഥാപനങ്ങളിലായി കരാട്ടെ പരിശീലകയായിരുന്നു.

Post a Comment

Previous Post Next Post