Trending

ബാലുശ്ശേരിയിൽ കർഷക ദിനാഘോഷം സംഘടിപ്പിച്ചു

 ബാലുശ്ശേരി ഗ്രാമപഞ്ചായത്തിന്റെയും കൃഷി ഭവന്റെയും ആഭിമുഖ്യത്തില്‍ കര്‍ഷക ദിനാഘോഷം സംഘടിപ്പിച്ചു. ബാലുശ്ശേരി എം എല്‍ എ കെ എം സച്ചിന്‍ദേവ് കര്‍ഷക ദിന പരിപാടി ഉദ്ഘാടനം ചെയ്തു.ബാലുശ്ശേരി ബ്ലോക്ക് പഞ്ചായത്ത് ഹാളില്‍ വെച്ച് നടന്ന ചടങ്ങില്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ്  രൂപലേഖ കൊമ്പിലാട് അധ്യക്ഷത വഹിച്ചു. ബാലുശ്ശേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്  വി കെ അനിത മുഖ്യതിഥി യായി. പോഷക സമൃദ്ധി മിഷന്‍ മണ്‍ചട്ടി വിതരണം പദ്ധതിയുടെ വിതരണ ഉദ്ഘാടനം ബാലുശ്ശേരി ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് അസ്സയ്‌നര്‍ എമ്മച്ചം കണ്ടി നിര്‍വഹിച്ചു. സൗജന്യ കറിവേപ്പില തൈ വിതരണം ബാലുശ്ശേരി കൃഷി അസിസ്റ്റന്റ് ഡയറക്ടര്‍  മുഹമ്മദ് ഫൈസല്‍ നിര്‍വഹിച്ചു.  കൃഷി ഓഫീസര്‍ ശുഭശ്രീ, കൃഷി അസിസ്റ്റന്റ് ജയരാജന്‍ സിന്ധു സതീഷ് എന്നിവര്‍ പങ്കെടുത്തു പഞ്ചായത്തിലെ വിവിധ കാര്‍ഷിക മേഖലയില്‍ നിന്നുള്ള  കര്‍ഷകരെ ചടങ്ങില്‍ ആദരിച്ചു. പോഷക സമൃദ്ധി: കൃഷിയില്‍ മണ്ണ് പരിശോധനയുടെ ആവശ്യകത എന്ന വിഷയത്തില്‍ ശ്രീമതി ധന്യ ബാലഗോപാല്‍ സോയില്‍ സര്‍വ്വേ ഓഫീസര്‍ ക്ലാസ്സ് നയിച്ചു. കര്‍ഷകര്‍ക്ക് വേണ്ടി കേരള ഗ്രാമീണ ബാങ്ക് നടത്തുന്ന പദ്ധതികള്‍ സംബന്ധിച്ച് ശ്രീ ടി പി രാജകുമാരന്‍ ക്ലാസ്സ് നയിച്ചു. 

ചടങ്ങില്‍ കൃഷി വകുപ്പ് നടത്തുന്ന പ്രധാന പദ്ധതികളുടെ വീഡിയോ പ്രകാശനവും നടന്നു. കര്‍ഷക ദിനത്തോട് അനുബന്ധിച്ച് കര്‍ഷകരുടെ വിവിധ ഉല്‍പ്പനങ്ങള്‍  സംഘടിപ്പിച്ചു കൊണ്ട് കര്‍ഷക ചന്തയും ഒരുക്കി.


Post a Comment

Previous Post Next Post