Trending

അരലക്ഷം രൂപ കൈക്കൂലി വാങ്ങുന്നതിനിടെ വില്ലേജ് ഓഫീസർ വിജിലൻസിന്റെ പിടിയിൽ

 മാനന്തവാടി: തണ്ടപ്പേര് നമ്പറിനായി 50,000 രൂപ കൈക്കൂലി വാങ്ങവെ വില്ലേജ് ഓഫീസർ വിജിലൻസിന്റെ പിടിയിലായി. പയ്യമ്പള്ളി വില്ലേജ് ഓഫീസർ ജോസിനെയാണ് പിടികൂടിയത്. ഇന്നലെ വൈകുന്നേരം 4.30ഓടെയാണ് സംഭവം.


തണ്ടപ്പേര് നമ്പറിനുള്ള അപേക്ഷയുമായെത്തിയ ആളോട് വില്ലേജ് ഓഫീസർ കൈക്കൂലി ആവശ്യപ്പെടുകയായിരുന്നു. ഇതോടെ അപേക്ഷകൻ ഈ വിവരം വിജിലൻസിനെ അറിയിച്ചു.

വിജിലൻസ് നൽകിയ പണം ഇദ്ദേഹം മാനന്തവാടി വള്ളൂർക്കാവ് ക്ഷേത്രത്തിന് സമീപത്തെ റോഡിൽവെച്ച് വില്ലേജ് ഓഫീസർക്ക് കൈമാറി. തുടർന്ന് വില്ലേജ് ഓഫീസർ കാറിൽ കയറി പോകാൻ ശ്രമിക്കുമ്പോൾ പിടിയിലാകുകയായിരുന്നു.

Post a Comment

Previous Post Next Post