കൊച്ചി: സ്വാതന്ത്ര്യദിനത്തിൽ ദേശീയപതാകയ്ക്ക് പകരം കോൺഗ്രസ് പതാക ഉയർത്തി സിപിഎം ബ്രാഞ്ച്. ഏലൂർ പുത്തലത്ത് ബ്രാഞ്ചാണ് തങ്ങളുടെ ശത്രുക്കളായ കോൺഗ്രസിൻറെ പതാക ഉയർത്തിയത്. പതാക മാറിയത് 10 മിനുറ്റിനകം മനസ്സിലാക്കി ദേശീയ പതാക തന്നെ ഉയർത്തിയെങ്കിലും വീഡിയോ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലായി. തുടർന്ന് സിപിഎം നേതൃത്വം വിഷയത്തിൽ അന്വേഷണം നടത്തി. അബദ്ധം പറ്റിയതാണെന്ന് അന്വേഷണത്തിൽ
കണ്ടെത്തി.