നെന്മാറ:കഞ്ചാവ് കടത്തിയ അച്ഛനും മകനും അറസ്റ്റിൽ. നെന്മാറ ചാത്തമംഗലം കൽനാട് വീട്ടിൽ സെന്തിൽ കുമാറും (53) , മകൻ കാർത്തിക്കുമാണ് (25) പിടിയിലായത്.
ഇവർ സഞ്ചരിച്ച കാറിൽ നിന്ന് 10 കിലോഗ്രാം ഉണക്ക കഞ്ചാവാണ് പിടിച്ചെടുത്തത്. ഇന്ന് ഉച്ചയ്ക്ക് രണ്ടു മണിയോടെ കൊല്ലങ്കോട് - വടക്കഞ്ചേരി റോഡിൽ വച്ചാണ് ഇവർ പിടിയിലാവുന്നത്. ആലത്തൂർ കോടതിയിൽ ഹാജരാക്കിയ പ്രതികളെ ഈ മാസം 30 വരെ റിമാൻഡ് ചെയ്തിട്ടുണ്ട്.
സ്റ്റേറ്റ് എൻഫോഴ്സ്മെന്റ് സ്ക്വാഡ് തലവൻ കൃഷ്ണകുമാർ നൽകിയ വിവരത്തിന്റെ അടിസ്ഥാനത്തിൽ വിവിധ ചെക്‌പോസ്റ്റുകൾ, സംസ്ഥാന അതിർത്തികൾ എന്നിവ കേന്ദ്രീകരിച്ച് നടത്തിയ പരിശോധനകളിലാണ് പ്രതികളെ കണ്ടെത്താനായത്.എക്‌സൈസ് പ്രിവേന്റീവ് ഓഫീസർ പ്രവിൻ. കെ. വേണുഗോപാൽ, ഗ്രേഡ് പ്രിവേന്റീവ് ഓഫീസർ സനോജ്, ആനന്ദ്, സിഇഒ ഷാബു എന്നിവരും റൈഡിൽ പങ്കെടുത്തു.