Trending

കൊടി സുനിക്ക് ഒരു എ സി കൂടി വെച്ച് കൊടുക്ക്. ചൂടു കാലമല്ലേ. സർക്കാരിനെ പരിഹസിച്ച് വി ഡി സതീശൻ

 തിരുവനന്തപുരം: ടി പി ചന്ദ്രശേഖരന്‍ വധക്കേസിലെ പ്രതി കൊടി സുനിയും സംഘവും മദ്യപിക്കുന്ന ദൃശ്യങ്ങള്‍ പുറത്ത് വന്നതില്‍ സര്‍ക്കാരിനെതിരേ പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. ടി പി വധത്തിന്റെ ഗൂഢാലോചനയില്‍ പങ്കെടുത്ത സിപിഎം നേതാക്കളുടെ പേര് വെളിപ്പെടുത്തുമെന്ന ഭയം കൊണ്ടാണ് സര്‍ക്കാര്‍ സുനി ചോദിക്കുന്ന സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തി കൊടുക്കുന്നതെന്നും സതീശന്‍ പറഞ്ഞു. ചൂട് കാലമൊക്കെ അല്ലേ കൊടിസുനിയുടെ മുറി ഒന്ന് എയര്‍കണ്ടീഷന്‍ കൂടി ചെയ്ത് കൊടുക്കണമെന്നും അദ്ദേഹം പരിഹസിച്ചു. തലശ്ശേരിയിലെ ഹോട്ടലിന്റെ മുറ്റത്തുവച്ച് സുനി മദ്യപിക്കുന്ന ദൃശ്യങ്ങളാണ് പുറത്തുവന്നത്. മദ്യപാന സംഘത്തില്‍ ടി പി കേസിലെ പ്രതികളായ മുഹമ്മദ് ഷാഫിയും ഷിനോജുമുണ്ടായിരുന്നു.കോടതിയില്‍നിന്ന് കുറ്റവാളികള്‍ക്ക് സുഹൃത്തുക്കള്‍ മദ്യം വിളമ്പിയത്.


Post a Comment

Previous Post Next Post