കോഴിക്കോട് :5.801 ഗ്രാം എംഡിഎംഎയുമായി യുവാവ് പന്നിയങ്കര പോലീസിന്റെ പിടിയിൽ. വെസ്റ്റ് കണ്ണഞ്ചേരി സ്വദേശി ഇഖ്‌ലാസ് ആണ് പിടിയിലായത്.
വീട്ടിൽ വെച്ച് എംഡിഎംഎ വിലപ്പന നടത്തുന്നുവെന്ന രഹസ്യ വിവരത്തിൻ്റെ അടിസ്ഥാനത്തിൽ പന്നിയങ്കര പോലീസ് പരിശോധനക്കെത്തിയപ്പോൾ വീടിന് സമീപത്തെ റോട്ടിൽവെച്ച് ഇഖ്ലാസ് പരസ്യമായി എംഡിഎംഎ ഉപയോഗിക്കുന്നതാണ് പോലീസിന്റെ ശ്രദ്ധയിൽപെട്ടത്.
പോലീസിനെ കണ്ടപ്പോൾ പ്രതി ഓടിരക്ഷപ്പെടാൻ ശ്രമിച്ചെങ്കിലും പോലീസ് പിടികൂടി ചോദ്യം ചെയ്തപ്പോൾ ലഹരിക്കടിമയാണന്നും ചെറിയ പാക്കറ്റുകളിലായി വിൽപ്പനയുണ്ടെന്നും പ്രതി സമ്മതിക്കുകയായിരുന്നു.