വയനാട്: വയനാട് മാനന്തവാടിയില്‍ രണ്ടര വയസ്സുകാരിക്ക് നേരെ ലൈംഗികാതിക്രമം. ശാരീരിക പ്രശ്നങ്ങളെ തുടര്‍ന്ന് കുട്ടിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതിനെ തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് പീഡന വിവരം പുറത്തുവരുന്നത്. മാനന്തവാടി സ്വദേശിയായ അതുല്‍ രാജിനെ പോലിസ് അറസ്റ്റ് ചെയ്തു. കഴിഞ്ഞ രണ്ടുമാസത്തോളമായി യുവാവ് കുട്ടിയെ ലൈംഗികാതിക്രമത്തിന് ഇരയാക്കി എന്നാണ് കണ്ടെത്തല്‍. പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.