വോട്ട് വിവാദത്തിൽ എംപിയും കേന്ദ്രമന്ത്രിയുമായ സുരേഷ് ഗോപിയെ പരിഹസിച്ച് സംവിധായിക ഐഷ സുൽത്താന. മര്യാദക്ക് തൃശൂർ വേണമെന്ന് പറഞ്ഞപ്പോൾ തന്നില്ലെന്നും അങ്ങ് എടുത്തതിനാണോ കുത്തി നോവിക്കുന്നതെന്നും ഐഷ ഫേസ്ബുക്കിൽ ചോദിച്ചു.
ആ രണ്ട് സിസ്റ്റർമാർക്കും കേക്കുമായി പോകാന്ന് വെച്ചപ്പോൾ നിങ്ങൾ അതിനും ഓരോരോ പൊല്ലാപ്പ് ഉണ്ടാക്കുവാണ്. ഇനിയിപ്പോ വല്ല യു.പിക്കാരനാണെന്നോ മറ്റോ സ്വയം പറയാമെന്നും ഐഷ സുൽത്താന പോസ്റ്റിൽ പറഞ്ഞു. തൃശൂർ മണ്ഡലത്തിൽ അനധികൃതമായി വോട്ട് ചേർത്താണ് സുരേഷ് ഗോപി ജയിച്ചതെന്ന് എൽഡിഎഫും യുഡിഎഫും ആരോപിച്ചിരുന്നു. തുടർന്ന് തൃശൂരിൽ ബിജെപിക്കെതിരെ പ്രതിഷേധമുണ്ടാകുകയും എംപി ഓഫിസിന്റെ ബോർഡിൽ കരിഓയിൽ ഒഴിക്കുകയും ചെയ്തു. തുടര്‍ന്ന് പ്രതിഷേധവുമായി ബിജെപിയും രംഗത്തെത്തി.