ബാലുശ്ശേരി : സിനിമാഗാനരചയിതാവും, കവിയുമായിരുന്ന പ്രകാശ് മാരാരുടെ ഒന്നാം ചരമവാര്‍ഷികം പ്രകാശോര്‍മ്മ
ഈ മാസം 31ന് വൈകീട്ട് 3 മണിക്ക് ബാലുശ്ശേരി കേപ്പോപ്പ് ഓഡിറ്റോറിയത്തില്‍ നടത്തും.പ്രകാശോര്‍മ്മ എന്ന പേരില്‍ സംഘടിപ്പിക്കുന്ന അനുസ്മരണ സദസ്സ് സിനിമ സംവിധായകന്‍ റോബിന്‍ തിരുമല ഉദ്ഘാടനം ചെയ്യും. കഥാകൃത്ത് വി ആര്‍ സുധീഷ്, വിജയന്‍ വി നായര്‍ ഉള്‍പ്പെടെയുള്ള സാംസ്‌ക്കാരിക പ്രവര്‍ത്തകരും നാട്ടുകാരും പരിപാടിയില്‍ സംബന്ധിക്കും.
നടന്‍ സുധി കോഴിക്കോട്, നാടകപ്രവര്‍ത്തകന്‍ പരീത് കോക്കല്ലൂര്‍, സനീഷ് പനങ്ങാട്, മജീദ് ശിവപുരം തുടങ്ങി ബാലുശ്ശേരി മേഖലയിലുള്ള കലാകാരന്മാരുടെ സൗഹൃദകൂട്ടായ്മയാണ് പരിപാടി സംഘടിപ്പിക്കുന്നത്.