മാഡ്രിഡ്: ലിവർപൂളിന്റെ പോർച്ചുഗീസ് സ്ട്രൈക്കൽ ഡിയോഗോ ജോട്ട വാഹനാപകടത്തിൽ മരിച്ചു. 28 വയസായിരുന്നു. വടക്കുപടിഞ്ഞാറൻ സ്പെയിനിലെ സമോറ നഗരത്തിൽ താരം സഞ്ചരിച്ചിരുന്ന കാർ അപകടത്തിൽപ്പെടുകയായിരുന്നുവെന്ന് സ്പാനിഷ് മാധ്യമം മാഴ്സ റിപ്പോർട്ട് ചെയ്തു. താരത്തിന്റെ സഹോദരനും ഫുട്ബോൾ താരവുമായ ആൻഡ്രെയും ഒപ്പമുണ്ടായിരുന്നു. അപകടത്തിൽ തീ പിടിച്ച ജോട്ടയുടെ കാർ കത്തിയമർന്നതായാണ് വിവരങ്ങൾ പുറത്തു വരുന്നത്.