കാക്കൂർ:- പാവണ്ടൂർ ഹയർ സെക്കൻഡറി സ്കൂളിലെ വിദ്യാർത്ഥികൾക്ക് വിവരസാങ്കേതിക വിദ്യ പഠനത്തിൽ പരമാവധി ഉപയോഗപ്പെടുത്തുന്നതിന് വേണ്ടി മാനേജ്മെൻറ് പുതുതായി സ്ഥാപിച്ച ഇൻ്ററാക്ടീവ് ക്ലാസ്റൂമിന്റെ ഉദ്ഘാടനവും,എസ്എസ്എൽസി, പ്ലസ് ടു ,എൻ എം എം എസ് പരീക്ഷയിൽ ഉന്നത വിജയം നേടിയ ഈ വർഷത്തെ വിദ്യാർഥികൾക്കുള്ള അനുമോദനവും ശ്രീ.എം കെ രാഘവൻ എംപി നിർവഹിച്ചു .
പ്രിൻസിപ്പാൾ പവിഴാ ശ്രീധരൻ യോഗത്തിൽ സ്വാഗതം പറഞ്ഞു പിടിഎ പ്രസിഡണ്ട് ജയരാജൻ ടി അധ്യക്ഷത വഹിച്ചു, കാക്കൂർ പഞ്ചായത്ത് 15ാം വാർഡ് മെമ്പർ സിജി എൻ പരപ്പിൽ, മാനേജ്മെൻറ് അംഗം ശേഖരൻ നായർ, ഹെഡ്മാസ്റ്റർ വിനോദ് കുമാർ വി കെ, എം പി ടി എ പ്രസിഡണ്ട് ബിന്ദു സുകുമാരൻ, എന്നിവർ സംസാരിച്ചു. സ്കൂൾ സ്റ്റാഫ് സെക്രട്ടറി ശ്രീമതി ശ്രീബ ബി യോഗത്തിൽ നന്ദി രേഖപ്പെടുത്തുകയും ചെയ്തു .