കാക്കൂർ:കാക്കൂർ സർവീസ് സഹകരണ ബാങ്ക് എസ്എസ്എൽസി, പ്ലസ് ടു പരീക്ഷകളിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെ അനുമോദിച്ചു.സാഹിത്യകാരൻ യുകെ കുമാരൻ ഉദ്ഘാടനം ചെയ്തു.
ബാങ്ക് പ്രസിഡൻറ് സി. പി. വിശ്വനാഥൻ നായർ അധ്യക്ഷത വഹിച്ചു. എം.രഘുനാഥ് മുഖ്യപ്രഭാഷണം നടത്തി. ജെ.ഇ.ഇ മെയിൻ എക്സാമിൽ കേരളത്തിൽ ഒന്നാം റാങ്കും ദേശീയ തലത്തിൽ 98 ആം റാങ്കും, കീം പരീക്ഷയിൽ മൂന്നാം റാങ്കും കരസ്ഥമാക്കിയ കാക്കൂർ സ്വദേശി അക്ഷയ് ബിജുവിനെയും, ഓപ്പറേഷൻ സിന്ദൂറിൽ പങ്കെടുത്ത ഇന്ത്യൻ ആർമിയിലെ ഉദ്യോഗസ്ഥൻ അശ്വിൻ ദാസിനെയും ആദരിച്ചു. ഉന്നത വിജയം നേടിയ 60 ഓളം വിദ്യാർത്ഥികൾക്ക് പുരസ്കാരവും ഒപ്പം ഗാന്ധിജിയുടെ ആത്മകഥ കൂടി സമ്മാനമായി നൽകി കാക്കൂർ സർവീസ് സഹകരണ ബാങ്ക്
വ്യത്യസ്തമായി.ബാങ്ക് വൈസ് പ്രസിഡണ്ട് ഒ.കെ. ലോഹിതാക്ഷൻ, ബ്ലോക്ക് പഞ്ചായത്ത് മെമ്പർ കെ. മോഹനൻ, ഗ്രാമപഞ്ചായത്ത് അംഗം വി.എം. സിദ്ദിഖ്, കെ.സി.ബാലകൃഷ്ണൻ,
ടി.കെ. രാജേന്ദ്രൻ മാസ്റ്റർ, പി.സി. ചന്ദ്രൻ മാസ്റ്റർ, ഒ.രാമചന്ദ്രൻ, പ്രകാശൻ ചൈതന്യം, ജനാർദ്ദനൻ മാസ്റ്റർ, അഹമ്മദ് കോയ, കെ.രാധാകൃഷ്ണൻ നമ്പൂതിരി, ദാമോദരൻ ഏറാടി, കെ.ഉമ്മർ തുടങ്ങിയവർ സംസാരിച്ചു.