പാലക്കാട്: നിപ ബാധിച്ച് ചികിത്സയിൽ കഴിയുന്ന പാലക്കാട് സ്വദേശിയായ 38 വയസ്സുകാരിയുടെ മകനും പനി ബാധിച്ചു. കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ച യുവതിയുടെ 12 വയസുകാരനായ മകനെ മണ്ണാർക്കാട്ടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അതേസമയം യുവതിയുടെ ബന്ധുവായ പനി ബാധിച്ച 10 വയസ്സുകാരൻ മഞ്ചേരി മെഡിക്കൽ കോളേജിൽ ചികിത്സയിൽ തുടരുകയാണ്. ഭർത്യസഹോദരന്‍റെ 4 മക്കളുടെയും യുവതിയുടെ ഒരു മകന്‍റെയും സാമ്പിൾ പരിശോധന ഫലം നെഗറ്റീവ് ആയി.