Trending

ഓട്ടോറിക്ഷ കുഴിയിൽ ചാടിയതിനെത്തുടർന്ന് റോഡിലേക്ക് തെറിച്ചുവീണ ആറു വയസ്സുകാരി മരണപ്പെട്ടു

 മലപ്പുറം: തിരൂരില്‍ റോഡിലെ കുഴിയില്‍ വീണ് ആറു വയസ്സുകാരിക്ക് ദാരുണാന്ത്യം. വളാഞ്ചേരി പുറമണ്ണൂര്‍ സ്വദേശി പണിക്കപ്പറമ്പില്‍ ഫൈസല്‍ ബള്‍ക്കീസ് ദമ്പതികളുടെ മകള്‍ ഫൈസയാണ് മരിച്ചത്. ഇന്നലെ രാത്രിയായിരുന്നു അപകടം. പുറമണ്ണൂര്‍ യു പി സ്‌കൂളിലെ ഒന്നാം ക്ലാസ് വിദ്യാര്‍ഥിനിയാണ് ഫൈസ. ഓട്ടോറിക്ഷ കുഴിയില്‍ ചാടിയതിനെ തുടര്‍ന്ന് കുട്ടി റോഡിലേക്ക് തെറിച്ചുവീഴുകയായിരുന്നു.


Post a Comment

Previous Post Next Post