Trending

യൂത്ത് ലീഗ് ദിനാചരണം വ്യത്യസ്ത പരിപാടികളോടെ ആചരിച്ചു. യൂത്ത് ലീഗ് വള്ളിയോത്ത്


 വള്ളിയോത്ത് : മുസ്‌ലിം യൂത്ത് ലീഗ് സംസ്ഥാന വ്യാപകമായി നടത്തിയ "ജൂലൈ 30 യൂത്ത് ലീഗ് ദിനാചരണവുമായി"  ബന്ധപ്പെട്ട് വള്ളിയോത്ത് ശാഖ കമ്മിറ്റിയുടെ കീഴിൽ വ്യത്യസ്ത പരിപാടികൾ നടത്തുകയുണ്ടായി.കേരളത്തിൽ 1980-ൽ നായനാർ സർക്കാർ കൊണ്ടുവന്ന  അറബി/ഉറുദു/സംസ്കൃത ഭാഷാ വിദ്യാഭ്യാസ പരിഷ്ക്കാരങ്ങൾക്കെതിരായ വിവാദ ബില്ലും തുടർന്നുണ്ടായ സംഘട്ടനങ്ങളുമായിരുന്നു സമരത്തിനാധാരം. മലപ്പുറം കലക്ടറേറ്റ് ഓഫീസിന് മുന്നിൽ യൂത്ത് ലീഗ് നടത്തിയ സമാധാനപൂർണമായ സമരത്തിനെതിരെ പ്രകോപനമുണ്ടാക്കി പോലീസ് നടത്തിയ വെടിവെപ്പിൽ മജീദ്,റഹ്മാൻ, കുഞ്ഞിപ്പ എന്നിവർ മരണപ്പെടുകയുണ്ടായ സമര ത്രയത്തിന്റെ ദുഃഖോർമ്മകൾ അനുസ്മരിക്കുന്ന ദിനമായാണ് യൂത്ത് ലീഗ് ദിനം ആചരിച്ച് വരുന്നത്. ചരിത്രപരമായ ആ സമര വീര്യം കൊണ്ട് സർക്കാരിന് ഭാഷാ വിവാദ ബില്ല് പിന്നീട് പിൻവലിക്കേണ്ടിയും വന്നു.ചൂരൽമല - മുണ്ടക്കൈ മഹാ ദുരന്തത്തിൽ ജീവൻ പൊലിഞ്ഞവർക്കായി മൗന പ്രാർത്ഥനയോടെ യൂത്ത് ലീഗ് ശാഖ പ്രസിഡണ്ട് സി. ഷാനവാസ് അധ്യക്ഷത വഹിച്ച ചടങ്ങിൽ മുസ്‌ലിം ലീഗ് സീനിയർ മെമ്പർ സി.കെ ബദറുദ്ധീൻ ഹാജി പതാക  ഉയർത്തി ഉദ്ഘാടനം നിർവ്വഹിച്ചു. "മുസ്ലിം ലീഗ് പ്രാസ്ഥാനിക ചരിത്രം " എന്ന വിഷയത്തിൽ ബാലുശ്ശേരി നിയോജകമണ്ഡലം കെ.എം.സി.സി പ്രസിഡണ്ട് ഇസ്മായിൽ വള്ളിയോത്ത് മുഖ്യപ്രഭാഷണം നിർവ്വഹിച്ചു.ദിനാചരണ ഓർമ്മക്കായി വള്ളിയോത്ത് അങ്ങാടിയിൽ നടുന്ന വൃക്ഷ തൈകളുടെ ഉദ്ഘാടനം കുറുപ്ര കണ്ടി മുഹമ്മദ്‌ നിർവ്വഹിച്ചു.യൂത്ത് ലീഗ് പ്രതിജ്ഞ, ഭാഷാ സമര അനുസ്മരണ പ്രഭാഷണങ്ങൾ ചടങ്ങിൽ നടന്നു.കെ.അബ്ദുറഹിമാൻ,

 റഷീദ് കൊല്ലരുകണ്ടി,സമദ് മാസ്റ്റർ,മജീദ് വള്ളിക്കാട്,അബ്ദുറഹ്മാൻ കിഴക്കോട്ടുമൽ, സഈദ് തൈപ്പറമ്പിൽ,മജീദ് കാവിലും പാറ,പി.ടി ബിലാൽ,അൻസാർ കൊല്ലരുകണ്ടി,കെ.പി നിസാർ,മുഹമ്മദലി ജൗഹർ,ഫാസിൽ സൈദ്,കെ. കെ സ്വാലിഹ് എന്നിവർ പങ്കെടുത്ത് സംസാരിച്ചു.ശാഖാ ജനറൽ സെക്രട്ടറി കെ.വി ഫാരിസ് സ്വാഗതവും, ട്രഷറർ കെ. തുഫൈൽ നന്ദിയും പറഞ്ഞു.

Post a Comment

Previous Post Next Post