Trending

14 വയസ്സുകാരിയെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ ഇൻസ്റ്റാഗ്രാം ഇൻഫ്ലുവെൻസർ ശാലു കിംഗ് അറസ്റ്റിൽ

 കൊയിലാണ്ടി:14 വയസ്സുകാരിയെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ ഇന്‍സ്റ്റാഗ്രാം ഇന്‍ഫ്‌ലുവന്‍സര്‍ ഷാലു കിംഗ് അറസ്റ്റില്‍. സാമൂഹ്യ മാധ്യമങ്ങളില്‍ ഹാസ്യപരമായ വീഡിയോകളിലൂടെയും പരസ്യങ്ങളിലൂടെയും ശ്രദ്ധ നേടിയ വ്യക്തിയാണ് ശാലു കിംഗ് എന്നറിയപ്പെടുന്ന ഇന്‍ഫ്‌ലുവെന്‍സര്‍. പ്രായപൂര്‍ത്തിയാകാത്ത കുട്ടിയെ വിദേശത്തു വെച്ചു പീഡിപ്പിച്ചതെന്നാണ് ഇപ്പോള്‍ പുറത്തുവരുന്ന പ്രാഥമിക വിവരം. സംഭവവുമായി ബന്ധപ്പെട്ട് കൊയിലാണ്ടി പൊലീസ് ഇയാളെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്ത് വരികയാണ്.

വൈകുന്നേരത്തോടെ ഔദ്യോഗികമായി അറസ്റ്റ് രേഖപ്പെടുത്തും. മുന്‍പും പല വിവാദങ്ങളുമായി ശാലു കിംഗ് ബന്ധപ്പെട്ടിരുന്നെങ്കിലും കാര്യങ്ങള്‍ ഔദ്യോഗികമായി പുറത്തുവരുന്നത് ഇതാദ്യമായാണ്. അതേസമയം സംഭവം ശ്രദ്ധയില്‍പ്പെട്ടതോടെ കേരള ഇന്‍ഫ്‌ലുവെന്‍സര്‍ കമ്മ്യൂണിറ്റിയില്‍ നിന്നും ഇയാളെ പുറത്താക്കിയിട്ടുണ്ട്.


Post a Comment

Previous Post Next Post