Trending

10 വയസ്സുകാരൻ കുളത്തിൽ മുങ്ങി മരിച്ചു

 പെരിന്തൽമണ്ണയിൽ കുളത്തിൽ കൂട്ടുകാർക്കൊപ്പം കുളിക്കാനിറങ്ങിയ 10 വയസുകാരൻ മുങ്ങിമരിച്ചു. കക്കൂത്ത് സ്വദേശിയായ അഫ്ഗാൻ ആണ് മരണപ്പെട്ടത്.


പെരിന്തൽമണ്ണ കക്കൂത്തിലെ കുളത്തിൽ കുളിക്കാനിറങ്ങിയപ്പോൾ അഫ്ഗാൻ മുങ്ങിപ്പോവുകയായിരുന്നു. ഇത് ശ്രദ്ധയിൽപ്പെട്ട പരിസരവാസികൾ ഉടൻതന്നെ കുളത്തിൽ തെരച്ചിൽ ആരംഭിച്ചു.തുടർന്ന് സ്ഥലത്തെത്തിയ ഫയർ സർവീസും നാട്ടുകാരും ചേർന്ന് നടത്തിയ തെരച്ചിലിൽ കുട്ടിയെ കണ്ടെത്തി. കരയ്‌ക്കെത്തിച്ച്‌ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.മയ്യിത്ത് നിലവിൽ ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്. പോസ്റ്റ്‌മോർട്ടം നടപടികൾ പൂർത്തിയാക്കിയ ശേഷം മൃതദേഹം കുടുംബത്തിന് വിട്ടുനൽകുമെന്ന് അധികൃതർ അറിയിച്ചു.

Post a Comment

Previous Post Next Post