Trending

പന്തീരങ്കാവിൽ ക്ഷേത്രത്തിലെ വിഗ്രഹത്തിൽ നിന്നും സ്വർണ്ണമാല അടിച്ചുമാറ്റിയ മേൽശാന്തി കുടുങ്ങി


 പന്തീരാങ്കാവ് മഹാവിഷ്ണു ക്ഷേത്രത്തിലെ വിഗ്രഹത്തിൽ ചാർത്തി മാല കവർന്ന മേൽശാന്തി പിടിയിൽ. പാലക്കാട്അന്തിയാലങ്കാട് കപൂർ സ്വദേശി ഹരികൃഷ്ണൻ (37) ആണ് പന്തീരാങ്കാവ് പോലീസിൻ്റെ പിടിയിലായത്.

വിഗ്രഹത്തിൽ ചാർത്തിയ13 ഗ്രാം സ്വർണ്ണമാലയാണ് ഇയാൾ മോഷ്ടിച്ചത്.മൂന്നുമാസം മുമ്പാണ് പന്തീരാങ്കാവ് മഹാവിഷ്ണുക്ഷേത്രത്തിൽ ഇയാൾ മേൽശാന്തിയായി എത്തിയത്.ക്ഷേത്രത്തിൽ വിഗ്രഹത്തിൽ ചാർത്തിയിരുന്ന മാല ഏതാനും ദിവസങ്ങളായി കാണാത്തതിനെ തുടർന്ന് ക്ഷേത്രം ഭാരവാഹികൾ മേൽശാന്തിയോട് അന്വേഷിച്ചിരുന്നു.എന്നാൽ, ഓരോ ദിവസവും വിഗ്രഹത്തിൽ കളഭം ചാർത്തിയതിന് മാല എന്നായിരുന്നു മറുപടി.

സംശയം തോന്നിയ ഭാരവാഹികൾ ഇന്നലെ വൈകുന്നേരം ഹരികൃഷ്ണനെ പോകാൻ അനുവദിക്കാതെ തടഞ്ഞുവെച്ച് പന്തീരാങ്കാവ് പോലീസിൽ വിവരമറിയിച്ചു.പോലീസ് അന്വേഷണ മേൽശാന്തിയെ കസ്റ്റഡിയിലെടുത്ത് അന്വേഷണം നടത്തിയപ്പോഴാണ്മോഷണ വിവരം അറിയുന്നത്. വിഗ്രഹത്തിൽ നിന്നും എടുത്ത മാല ഒരു ജ്വല്ലറിയിൽ പണയം വെച്ചു എന്നാണ് മേൽശാന്തി പോലീസിന് നൽകിയ മൊഴി. ഇത് കണ്ടെത്താനുള്ള ശ്രമവും പോലീസ് ആരംഭിച്ചു.ക്ഷേത്രത്തിലെത്തുന്ന ഭക്തരോട് കാര്യസാധ്യത്തിന് വേണ്ടി സമാനമായ രീതിയിൽ പലപ്പോഴും സ്വർണം ചാർത്താൻ ആവശ്യപ്പെട്ടതായി ആക്ഷേപമുണ്ട്.

Post a Comment

Previous Post Next Post