മ്യൂണിച്ച്- മ്യൂണിക്കിലെ അലയൻസ് അരീനയിലെ മൈതാനിയിലെ, യുവേഫ നാഷൻസ് ലീഗ് ഫൈനലിൽ പാറിയ ഫുട്ബോൾ തീപ്പൊരി ലോകമാകെയുള്ള ഫുട്ബോൾ ആരാധകരിലേക്ക് പടർന്ന ത്രസിപ്പിക്കുന്ന അങ്കത്തിനൊടുവിൽ പോർച്ചുഗലിന് കിരീടം. പെനാൽറ്റി ഷൂട്ടൗട്ടിലെ സ്പെയിനിന്റെ നാലാമത്തെ പന്ത് തടുത്തിട്ട് ഡീഗോ കോസ്റ്റ പോർച്ചുഗലിന് വിജയം സമ്മാനിച്ചു. മൊറാട്ടയുടെ പന്ത് തടുത്തിട്ടാണ് ഡീഗോ കോസ്റ്റ വിജയം പോർച്ചുഗലിന്റെ നെറ്റിയിൽ ചാർത്തിയത്. നിശ്ചിത സമയത്തും അധിക സമയത്തും ഇരു ടീമുകളും രണ്ടു ഗോൾ വീതം നേടി സമനിലയിൽ പിരിഞ്ഞതോടെയാണ് വിജയികളെ നിശ്ചയിക്കൽ ഷൂട്ടൗട്ടിലേക്ക് നീങ്ങേണ്ടി വന്നത്. ആദ്യ ഷോട്ടെടുത്തത് പോർച്ചുഗൽ താരം റാമോസ്. ഗോൾ പോസ്റ്റിന്റെ ഒത്ത നടുവിലേക്ക് എണ്ണം പറഞ്ഞ ഷോട്ട്. രണ്ടാമത്തെ ഷോട്ട് സ്പെയിനിന്റെ മെരിനോ വലയുടെ ഇടതുഭാഗത്തേക്ക് പീരങ്കി പോലെ പറത്തി. തുടർന്ന് സ്പെയിൻ താരം
വിറ്റിൻഹയും ഗോളാക്കി. അവസാനത്തെ കിക്ക് നവേസും ഗോളാക്കിയതോടെ പോർച്ചുഗൽ വീണ്ടുമൊരിക്കൽ കൂടി കിരീടത്തിൽ മുത്തമിട്ടു. മൂന്നിനെതിരെ അഞ്ചു ഗോളുകൾക്കായിരുന്നു പോർച്ചുഗൽ ഐതിഹാസിക വിജയം.