Trending

ലാലേട്ടന് മോഹൻ ലാലെന്നു പേരിട്ട അമ്മാവൻ നിര്യാതനായി

 നടന്‍ മോഹന്‍ലാലിന്റെ അമ്മയുടെ മൂത്ത സഹോദരനായ ഗോപിനാഥന്‍ നായര്‍ (93) നിര്യാതനായി.ആലപ്പുഴ ജില്ലാ സഹകരണ ബാങ്കിന്റെ മുന്‍ ജനറല്‍ മാനേജറായിരുന്നു അദ്ദേഹം. മോഹന്‍ലാല്‍ എന്ന പേരും പ്യാരി ലാല്‍ എന്ന ജ്യേഷ്ഠന്റെ പേരും അമ്മാവന്‍ തിരഞ്ഞെടുത്തതാണെന്ന് മോഹന്‍ലാല്‍ നാളുകള്‍ക്ക് മുന്‍പ് മാതൃഭൂമി ഓണപ്പതിപ്പിലെ ആത്മകഥാ പംക്തിയില്‍ പറഞ്ഞിരുന്നു.

 ശനിയാഴ്ച പുലര്‍ച്ചെ അമൃതപുരിയില്‍ ആയിരുന്നു

അന്ത്യം.മാതാഅമൃതാനന്ദമയിയുടെ ഭക്തനും ആശ്രമത്തിലെ സജീവ പ്രവര്‍ത്തകനുമായിരുന്നു ഗോപിനാഥന്‍ നായര്‍. സംസ്‌കാര ചടങ്ങുകള്‍ ഇന്ന് ഞായറാഴ്ച വൈകുന്നേരം അമൃതപുരി ആശ്രമത്തില്‍ നടക്കും.


Post a Comment

Previous Post Next Post