Trending

റോഡരികിൽ നിർത്തിയിട്ട വാഹനം മോഷ്ടിച്ച് കടന്നു കളഞ്ഞയാളെ പോലീസ് പിടികൂടി

 പുതുപ്പാടിയിൽ റോഡരികിൽ നിർത്തി വാഹനം മോഷ്ടിച്ച് കടന്നയാളെ പോലീസ് പിടികൂടി. വള്ളിക്കുന്ന് സ്വദേശി മുനീബ് (32) ആണ് പിടിയിലായത്. നൂറാംതോട് സ്വദേശിയുടെ ബൊലേറോയാണ് ഇയാൾ മോഷ്ടിച്ച് കടന്നുകളഞ്ഞത്. കൊടുവള്ളിയിൽ നിന്നാണ് പ്രതിയെ പൊലീസ് പൊക്കിയത്.


കഴിഞ്ഞ ദിവസം രാത്രി ഒമ്പതോടെയാണ് സംഭവം നടക്കുന്നത്. കൈതപ്പൊയിലിൽ റോഡരികിൽ നിർത്തി വാഹനം പ്രതി മോഷ്ടിച്ച് കടക്കുകയായിരുന്നു. വാഹനം കടത്തുന്നതിന് ഇടയിൽ നിരവധി വാഹനങ്ങൾ ഇടിച്ചു. കൊടുവളളി നരിക്കുനി റോഡിൽ നിന്ന് കയറിയ കാറിൽ ഇടിച്ചതിനെ തുടർന്ന് കൊടുവളളി പൊലീസ് എത്തി ഇയാളെ പിടികൂടി. തുടർന്ന് താമരശേരി പൊലീസിൽ ഏൽപ്പിച്ചു.

കൊടുവള്ളി സ്റ്റേഷനിലെ പ്രൊബേഷൻ എസ്ഐ ഗൗതം ഹരി, അഡീഷണൽ എസ്ഐ ബേബി മാത്യു, എസ്ഐ വി എസ് ശ്രീജേഷ്, സിവിൽ പൊലീസ് ഓഫീസർ റിജോ മാത്യു, ഹോം ഗാർഡ് രാജേഷ് കുമാർ എന്നിവരടങ്ങിയ സംഘവും നാട്ടുകാരും ചേർന്നാണ് പ്രതിയെ പിടി കൂടിയത്.

Post a Comment

Previous Post Next Post