നന്മണ്ട : താഴ് വാരം റെസിഡൻസ് അസോസിയേഷൻ ആഭിമുഖ്യത്തിൽ എസ്. എസ്. എൽ. സി/ പ്ലസ് ടു പരീക്ഷകളിൽ ഉന്നത വിജയം കൈവരിച്ച കുട്ടികൾക്ക് അനുമോദന ചടങ്ങും ബോധവൽക്കരണ ക്ളാസും നടത്തി. നന്മണ്ട ഹയർ സെക്കൻഡറി സ്കൂൾ ആഡിറ്റോറിയത്തിൽ വെച്ച് നടന്ന ചടങ്ങ് കോഴിക്കോട് ഹോമിയോ മെഡിക്കൽ കോളേജ് റിട്ട . പ്രിൻസിപ്പൽ ഡോ: സുനിൽ രാജ് ഉൽഘാടനം നിർവ്വഹിച്ചു. . കെഎസ്ഇബി ബാലുശ്ശേരി അസി എക്സിക്യുട്ടിവ് എഞ്ചിനീയർ ശ്രീ മുഹമ്മദ് ഉനൈസ് മുഖ്യ പ്രഭാഷണം നടത്തി. . വൈദ്യുതി സുരക്ഷയുമായി ബന്ധപ്പട്ട ക്ലാസ് കാക്കൂർ കെഎസ്ഇബി അസി എഞ്ചിനീയർ ശ്രീ അബ്ദുൾ കരിം നയിച്ചു. എംബിബിസ് കോഴ്സുകൾ പൂർത്തീകരിച്ച ഡോ. അനുപമ അനിൽ കുമാർ മികച്ച കുറ്റാന്വേഷകനുള്ള ഡിജിപിയുടെ അവാർഡ് ലഭിച്ച സബ് ഇൻസ്പെക്ടർ പുരുഷോത്തമൻ, ജോലിയിലിരിക്കെ പോളിടെക്‌നിക് ഡിപ്ലോമ നേടിയ KSEB ലൈൻമാൻ ഷബീർ അലി എന്നിവർ ചടങ്ങിൽ ആദരിച്ചു. തുടർന്ന് നടന്ന ജനറൽ ബോഡി യോഗത്തിൽ പുതിയ ഭാരവാഹികളെയും ഭരണ സമിതി അംഗങ്ങളെയും തെരെഞ്ഞെടുത്തു . വാർഡ് മെമ്പർ ഇ കെ രാജീവൻ, ഡോ. കെ. .പി അനിൽ കുമാർ, റഹ്മത്തുള്ള മാസ്റ്റർ, രോഹിണി ടീച്ചർ, അബ്ദുൾ സലിം, രഞ്ജിത് കെ. പി, സുരേഷ് കുമാർ കെ.പി തുടങ്ങിയവർ ചടങ്ങിൽ സംസാരിച്ചു.