Trending

പേരാമ്പ്രയിൽ മാരക മയക്കുമരുന്നുമായി യുവാവ് പിടിയിൽ

 പേരാമ്പ്ര കൂത്താളിയിൽ വീട്ടിൽ നിന്നും മാരക ലഹരി മരുന്നായ MDMA യുമായി യുവാവ് പിടിയിൽ. കൂത്താളി  സ്വദേശി  ചെമ്പോടൻ പൊയിൽ ഹംസയുടെ മകൻ അനസാണ് പോലീസിൻ്റെ പിടിയിലായത്. കൂത്താളി ,കടിയങ്ങാട് പേരാമ്പ്ര, കുറ്റ്യാടി പ്രദേശങ്ങളിൽ  ലഹരി ഉപയോക്താക്കൾക്ക്  വലിയ തോതിൽ ലഹരി വിതരണം ചെയ്തു വരുന്നതായി പോലീസിന് വിവരം ലഭിച്ചിരുന്നു. തുടർന്ന് പ്രതിക്കായി പോലീസ് വലവിരിക്കുകയായിരുന്നു. ഇയാളുടെ അടുത്ത സുഹൃത്ത് കരുവണ്ണൂർ സ്വദേശി റിസ്വാൻ എന്നയാളെ 70 ഗ്രാം MDMA യുമായി കഴിഞ്ഞ ദിവസം പേരാമ്പ്ര പോലീസ് പിടിച്ചിരുന്നു. പ്രതി അനസിന് റിസ്വാൻ വലിയ അളവിൽ MDMA വിൽപനക്കായി നൽകിയ വിവരം പോലീസിനു ലഭിച്ചിരുന്നു. അനസ് യുവാക്കൾക്കും പെൺകുട്ടികൾക്കും  MDMA വിൽക്കാറുണ്ടെന്നും ഇയാളുടെ കൈവശം വിൽപനക്ക് തയ്യാറാക്കിവെച്ച MDMA ഉണ്ടെന്നുമുള്ള രഹസ്യവിവത്തെ തുടർന്ന് പേരാമ്പ്ര DySP സുനിൽ കുമാറിൻ്റെ കീഴിലെ ലഹരി വിരുദ്ധ  സ്ക്വാഡും റൂറൽ ജില്ലാപോലിസ് മേധാവി  കെ ഇ ബൈജു വിന്റെ കീഴിലുള്ള ജില്ല ലഹരി വിരുദ്ധ സ്ക്വാഡംഗങ്ങളും പേരാമ്പ്ര ഇൻസ്പെക്ടർ ജംഷീദിൻ്റെ  നിർദ്ദേശപ്രകാരം പേരാമ്പ്ര എസ് ഐ ഷാജിയുടെ നേതൃത്വത്തിലുള്ള പോലീസും സ്ഥലത്തെത്തി പരിശോധന നടത്തുകയായിരുന്നു.പ്രതിയുടെ വീട്ടിൽ സൂക്ഷിച്ച 3.096 ഗ്രാം MDMA പോലീസ്   കണ്ടെടുത്തു. പോലീസ് ഒരു മാസമായി ഇയാളെ നിരീക്ഷിച്ചുവരികയായിരുന്നു. പ്രതിയെ കോടതിയിൽ ഹാജരാക്കുമെന്നും ലഹരിക്കെതിരെ ശക്തമായ നടപടികൾ സ്വീകരിക്കുമെന്നും പേരാമ്പ്ര  DySP അറിയിച്ചു.


Post a Comment

Previous Post Next Post