ബാലുശ്ശേരി : കുട്ടികളിലും കൗമാരക്കാരിലുമുൾ ലഹരിവസ്തുക്കളുടെ ഉപയോഗം ആശങ്കാജനകമായ നിലയിൽ വർദ്ധിക്കുകയും അതിലൂടെ നമ്മുടെ സമൂഹത്തെ വളരെ അപകടകരമായ അവസ്ഥയിലേക്ക് എത്തിക്കുകയും ചെയ്യുന്നു. ലഹരി വസ്തുക്കളുടെ വ്യാപകമായഉപയോഗത്തിനെതിരെ കെ എസ് എസ് പി എ ബാലുശ്ശേരി മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ബാലുശ്ശേരിയിൽ വെച്ച് ലഹരി വിരുദ്ധ സദസ്സും പ്രതിജ്ഞയും എടുത്തു. കെ എസ് എസ് പി എ മണ്ഡലം പ്രസിഡണ്ട് സി.വിശ്വനാഥൻനായരുടെ അധ്യക്ഷതയിൽ നടന്ന പരിപാടി ബാലുശ്ശേരി ഗ്രാമപഞ്ചായത്ത് മെമ്പർ ശ്രീ. യു. കെ. വിജയൻ ഉദ്ഘാടനം ചെയ്തു. കെ എസ് എസ് പി എ സംസ്‌ഥാന കൗൺസിൽ അംഗം വി. സി. ശിവദാസ് മുഖ്യ പ്രഭാഷണം നടത്തി. സെക്രട്ടറി എം. രവീന്ദ്രൻ സ്വാഗതം പറഞ്ഞു. എൻ. പ്രഭാകരൻ, വി. ടി. ഉണ്ണിമാധവൻ, വി. പി. ഭാസ്കരൻ, ഹരിദാസൻ നെല്ലങ്ങൽ, കോയാമു പുറങ്ങലേരി, ഭാസ്കരൻ എം. കെ. എന്നിവർ പരിപാടിയിൽ പങ്കെടുത്തു സംസാരിച്ചു.