Trending

അശാസ്ത്രീയമായ ഭൂനികുതി വർദ്ധനവ് പിൻവലിക്കണം: കർഷക കോൺഗ്രസ്

 ബാലുശ്ശേരി: വർദ്ധിച്ചു വരുന്ന വന്യമൃഗശല്യം കൊണ്ടും പ്രതികൂല കാലാവസ്ഥ കാരണവും കഷ്ടപ്പെടുന്ന കർഷകർക്ക് ഭൂനികുതി വർധനവ് വലിയ പ്രഹരമായിത്തീർന്നിരിക്കുന്നു.പിണറായി സർക്കാർ ജനവിരുദ്ധ നിലപാടിൽ നിന്നും പിറകോട്ടു പോകണമെന്നും അശാസ്ത്രീയമായ ഭൂനികുതി വർധനവ് പിൻവലിക്കണമെന്നും കർഷക കോൺഗ്രസ്സ് ബാലുശ്ശേരി നിയോജക മണ്ഡലം കൺവെൻഷൻ ആവശ്യപ്പെട്ടു.കർഷക കോൺഗ്രസ്സ് ജില്ലാ പ്രസിഡണ്ട് അഡ്വ.ബിജു കണ്ണന്തറ പരിപാടി ഉദ്ഘാടനം ചെയ്തു. നിയോജക മണ്ഡലം പ്രസിഡണ്ട് സുജിത്ത് കറ്റോട് അധ്യക്ഷം വഹിച്ചു. വാളങ്ങൽ ബാലകൃഷ്ണൻ മാസ്റ്റർ, കെ.പി സത്യൻ, സി.പി ബാലകൃഷ്ണൻ,സി.കെ സതീശൻ, അമൽരാജ് കോഴിക്കോട്, അമൃതരാജ്, ഐ.രവീന്ദ്രൻ മാസ്റ്റർ,ശകുന്തള ബാലകൃഷ്ണൻ

തുടങ്ങിയവർ സംസാരിച്ചു.


Post a Comment

Previous Post Next Post