Trending

ക്ഷേത്രക്കുളത്തിൽ യുവാവ് മുങ്ങിമരിച്ചു

 കോഴിക്കോട് സഹോദരനും കൂട്ടുകാർക്കുമൊപ്പം കുളത്തിൽ കുളിക്കാനിറങ്ങിയ യുവാവ് മുങ്ങി മരിച്ചു. ഇന്നലെ


രാവിലെ 8 മണിയോടെ മീഞ്ചന്ത അരീക്കാട് ഉറവൻകുളം ക്ഷേത്രകുളത്തിലാണ് അപകടം.കോഴിക്കോട് കോർപ്പറേഷൻ മുൻകൗൺസിലർ ദേവരാജൻ്റെ മകൻ മാറാട് പൊന്നത്ത് ഹൗസിൽ സൻജയ് രാജ് (24) ആണ് മരിച്ചത്. സഹോദരൻ ശ്രീരാജിനും കൂട്ടുകാർക്കുമൊപ്പം കുളത്തിൽ കുളിക്കാനിറങ്ങിയതായിരുന്നു യുവാവ്.

കുളത്തിൽ മൂന്ന് മീറ്ററോളം ആഴത്തിൽമുങ്ങിത്താഴ്ന്ന് അപകടത്തിൽ പെട്ട യുവാവിനെ മീഞ്ചന്ത അഗ്നി സുരക്ഷാ നിലയത്തിലെ സ്കൂബ ഡൈവിങ്ങ് യൂണിറ്റ് അംഗങ്ങളായ പി. അനുപ് ,വി.കെ അനുപ് എന്നിവർ ചേർന്ന് മുങ്ങി എടുത്തു തുടർച്ചയായി സി.പി.ആർ നൽകി മാങ്കാവിലെ സ്വകാര്യആശുപത്രിയിൽ എത്തിച്ചുവെങ്കിലും രക്ഷിക്കാനായില്ല. മീഞ്ചന്ത അഗ്നി സുരക്ഷാ നിലയം അസി:സ്റ്റേഷൻ ഓഫീസർ ഇ .ശിഹാബുദ്ധിൻ, ഡബ്ല്യൂ.സനൽ  എന്നിവരുടെ നേതൃത്ത്വത്തിലാണ് രക്ഷാപ്രവർത്തനം നടത്തിയത്.

പൊലീസ് ഇൻക്വസ്റ്റിനുശേഷം മൃതദേഹം പോസ്റ്റ്മോർട്ടത്തിനു വേണ്ടി കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് മാറ്റി.അമ്മ ഷൈജ.

Post a Comment

Previous Post Next Post