Trending

പ്രായപൂർത്തിയാകാത്ത കുട്ടിക്ക് മയക്കുമരുന്ന് നൽകി പീഡിപ്പിച്ചയാൾ പിടിയിൽ

 കുറ്റ്യാടിയിൽ പ്രായപൂർത്തിയാകാത്ത കുട്ടിയെ മയക്കുമരുന്ന് നൽകി പീഡിപ്പിച്ച കേസിലെ പ്രതി പിടിയിൽ. കുറ്റ്യാടി അടുക്കത്ത് സ്വദേശി ചേക്കു എന്ന അജ്‌നാസാണ് പിടിയിലായത്. മംഗലാപുരത്ത് വെച്ചാണ് പ്രതിയെ പൊലീസ് പിടികൂടിയത്. പ്രതിയുടെ അറസ്‌റ് രേഖപ്പെടുത്തി.

കേസ് എടുത്തതിന് പിന്നാലെ പ്രതി അജ്‌മീറിലേക്ക് പോവുകയാണ് ഉണ്ടായത്. ഈ വിവരം പൊലീസിന് ലഭിച്ചതിനെ തുടർന്ന് മംഗലാപുരത്ത് വെച്ച് പ്രതിയെ പിടികൂടുകയായിരുന്നു. പോക്സോ വകുപ്പുകൾ ഉൾപ്പെടെ ചുമത്തിയാണ് പ്രതിക്കെതിരെ കേസ് എടുത്തത്.പ്രതിക്കെതിരെ കൂടുതൽ വിദ്യാർഥികൾ രംഗത്തെത്തിയിട്ടുണ്ട്. നിലവിൽ ഗുരുതരമായ വകുപ്പുകൾ ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്.


Post a Comment

Previous Post Next Post