എകരൂൽ:തലയാട് കക്കയം റോഡ് നന്നാക്കണമെന്നാവശ്യപ്പെട്ട് നാട്ടുകാർ ജില്ലാപഞ്ചായത്തംഗം റംസീന നരിക്കുനിക്ക് നിവേദനം നൽകി.
വാർഡംഗം ലാലിരാജു, മുസ്ലിംലീഗ് ജില്ലാ വൈസ് പ്രസിഡന്റ് വി.കെ.സി. ഉമ്മർ മൗലവി, പി.എ. നൗഫൽ, എം.ടി. മുസ്തഫ, ഹബീബാ ഷമീർ, ഫൈസൽ തലയാട്, അഫ്‌സൽ ഉനൈസ് എന്നിവർ ചടങ്ങിൽ പങ്കെടുത്തുകഴിഞ്ഞദിവസങ്ങളിലെ ശക്തമായ മഴയിൽ മലയോരഹൈവേയുടെ പണിനടക്കുന്ന തലയാ ട്-കക്കയം റോഡിൽ 26-ാം മൈൽ മുതൽ 28- ാം മൈൽ വരെയുള്ള ഭാഗങ്ങളിൽ പലയിടങ്ങളി ലായി മണ്ണിടിഞ്ഞ് റോഡ് ഗതാഗതം നാലുദിവസ ത്തോളം തടസ്സപ്പെട്ടിരുന്നു.