തിരുവനന്തപുരം: പ്ലസ് ടു പരീക്ഷാഫലം ഇന്ന് പ്രഖ്യാപിക്കും. ഉച്ചയ്ക്ക് മൂന്ന് മണിക്ക് വിദ്യാഭ്യാസ മന്ത്രി വി.ശിവൻകുട്ടി പരീക്ഷാഫലം പ്രഖ്യാപിക്കുന്നതാണ്. വൊക്കേഷണൽ ഹയർ സെക്കൻഡറി പരീക്ഷകളുടെ ഫലവും ഇന്ന് വരും.
നാലര ലക്ഷത്തോളം വിദ്യാർഥികളാണ് പ്ലസ് ടു പരീക്ഷ എഴുതിയത്. മൂന്നര മുതൽ വെബ്സൈറ്റിലൂടെ ഫലം ലഭ്യമാകും. മാർച്ച് 6 മുതൽ 29 വരെയായിരുന്നു പരീക്ഷ നടന്നത്. വിഎച്ച്എസ്ഇ രണ്ടാം വർഷം റെഗുലർ പരീക്ഷ 26,178 വിദ്യാർഥികൾ എഴുതി. ഏകദേശം അഞ്ച് ലക്ഷത്തോളം വിദ്യാർഥികളാണ് ഉള്ളത്.