മാനന്തവാടി :മകൻ അച്ഛനെ വെട്ടിക്കൊന്നു.കടന്നലാട്ട് കുന്നിൽ മലേക്കുടി ബേബി (63) യെയാണ് മകൻ റോബിൻ (പോപ്പി 36) വെട്ടിയത്. ഇന്നലെ രാത്രിയിലാണ് സംഭവം. കുടുംബ വഴക്കിനിടെയായിരുന്നു സംഭവമെന്നാണ് പ്രാഥമിക വിവ രം. ഭാര്യ വത്സയോടും റോബിനോടുമൊപ്പമാണ് ബേബി താമസി ച്ചുവന്നിരുന്നത്. ഇന്നലെ രാത്രി 11 മണിയോടെ ബഹളം കേട്ടെത്തിയ നാട്ടുകാർ വീട്ടിലെത്തിയപ്പോഴാണ് വെട്ടേറ്റു കിടക്കുന്ന നിലയിൽ ബേബിയെ കണ്ടത്. തുടർന്ന് വയനാട് മെഡിക്കൽ കോളേജിലെത്തിച്ചെങ്കിലും മരിക്കുകയായിരുന്നു. സംഭവ ശേഷം വീട്ടിൽ നിന്നുമിറങ്ങിപ്പോയ റോബിനെ പിന്നീട് പോലീസ് പിടികൂടി.