Trending

കേരള ഇത്തിഹാദിൽ ഉലമ ജനറൽ സെക്രട്ടറി പി കെ ജമാൽ അന്തരിച്ചു

 കക്കോടി: പ്രമുഖ പണ്ഡിതനും വാഗ്മിയും എഴുത്തുകാരനും സംഘാടകനും കേരള ഇത്തിഹാദിൽ ഉലമ ജനറൽ സെക്രട്ടറിയുമായ  പി കെ ജമാൽ (78) നിര്യാതനായി. 


 ‘മാധ്യമം’ ദിനപത്രത്തിൽ അസി. എഡിറ്ററായി  പ്രവർത്തിച്ച പി.കെ. ജമാൽ 36 വർഷക്കാലം  കുവൈത്ത് നാഷനൽ പെട്രോളിയം കമ്പനിയിൽ ഉദ്യോഗസ്ഥനായിരുന്നു. നിരവധി ഗ്രന്ഥങ്ങളുടെ ഉടമയായ പി.കെ. ജമാൽ 1971 മുതൽ 1977 വരെ ചന്ദ്രിക ദിനപത്രത്തിലും ആഴ്ചപ്പതി പ്പിലും പത്രാധിപ സമിതി അംഗവുമായിരുന്നു.

‘പ്രബോധനം’, ‘മാധ്യമം’, ‘ചന്ദ്രിക’ എന്നിവയിൽ നിരവധി ലേഖനങ്ങൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഒന്നര പതിറ്റാണ്ടോളം  കുവൈത്തിലെ കേരള ഇസ്ലാമിക് ഗ്രൂപ്പിന്റെ പ്രസിഡൻ്റ്, ജനറൽ സെക്രട്ടറി എന്നീ നിലയിലും പ്രവർത്തിച്ചിരുന്നു.

1992 മുതല്‍ കുവൈത്ത് ഔഖാഫ് മന്ത്രാലയത്തിന്റെ കീഴില്‍ മലയാളത്തിലെ ഔദ്യോഗിക ഖത്വീബായിരുന്നു. കോഴിക്കോട് ഹൈലൈറ്റ് സിറ്റി ആസ്ഥാനമായി പ്രവർത്തിക്കുന്ന ഹ്യുമൻ കെയർ ഫൗണ്ടേഷനിൽ ലൈഫ് കോച്ച് ആയും പ്രവർത്തിച്ചു.  പെരുമ്പിലാവ് അൻസാർ വിമൻസ് കോളേജിൽ ലൈഫ്‌ സ്കിൽ എഡ്യുക്കേഷൻ ഡിപ്പാർട്ട്മെന്റ് തലവനായി സേവനമനുഷ്ഠി ച്ചിരുന്നു. 

കുവൈത്ത് ഇസ്‌ലാം പ്രസന്റേഷന്‍ കമ്മറ്റി, ഫ്രൈഡേ ഫോറം എന്നിവയുടെ സ്ഥാപകാംഗമാണ്. വേങ്ങേരി സ്വദേശിയായ പി.ജെ. ജമാൽ ദീർഘകാലമായി കക്കോടിയിലാണ് താമസം. ശാന്തപുരം ഇസ്ലാമിയാ കോളജ് വിദ്യാർഥിയായിരുന്നു.നിരവധി പള്ളികളിൽ ഖത്തീബായി ജോലി ചെയ്തിട്ടുണ്ട്.

പിതാവ്: പരേതനായ പി.കെ. മു ഹമ്മദ് കോയ. മാതാവ്: പരേതയായ കുരുവട്ടൂർ പാണക്കാട് ഹലീമ. ഭാര്യ: പി.ഇ റുഖിയ, മൂവാറ്റുപുഴ.മക്കൾ: സാജിദ് (കുവൈത്ത്), ഷഹ് നാസ് ചേന്ദമംഗല്ലൂർ) യാസിർ, ഷാക്കിർ ( രണ്ട് പേരും കുവൈത്ത്).

മരുമക്കൾ: സി. ഹാരിസ് (റിട്ട.അധ്യാപകൻ, ജെ.ഡി.റ്റി,  മാനേജർ പ്രതീക്ഷ സ്കൂൾ മുക്കം) അനീസ മാങ്കാവ്, ജസീറ വെന്നിയൂർ, റിഫ ചേന്ദമംഗ്ലലൂർ

സഹോദരങ്ങൾ: ഹുസ്സയിൻ  കോയ, അബ്ദു റഹിമാൻ, അബ്ദുല്ല, അബ്ദുസ്സലാം,മറിയം, കുഞ്ഞായിശ, ജമീല.

മയ്യത്ത് നമസ്കാരം ഇന്ന് വൈകീട്ട് അഞ്ചു മണിക്ക് കക്കോടി ജുമുഅത്ത് പള്ളിയിൽ.

Post a Comment

Previous Post Next Post