Trending

കോഴിക്കോട് സ്വദേശിനി ഗൾഫിൽ നിര്യാതയായി

 കോഴിക്കോട്: മുക്കം മണാശ്ശേരി സ്വദേശിനി കരിമ്പനക്കോട്  റുബീന 35 ആണ് മരണപ്പെട്ടത് ,ദമ്മാമിലെ ജുബൈൽ എസ് എം എച് കമ്പനി ജീവനക്കാരനായ ചിറ്റംകണ്ടി നെല്ലിക്കാപറമ്പിൽ അബ്ദുൽ മജീദിന്റെ ഭാര്യയാണ് .കുട്ടികളെ സ്കൂളിൽ അയച്ചു വീട്ടിൽ വിശ്രമിക്കുമ്പോൾ ഹൃദയാഘാതം മൂലം വീട്ടിൽ മരിച്ചു കിടക്കുന്നതായിട്ടാണ്  കാണപ്പെട്ടത്.മക്കൾ :അംജദ് അബ്ദുൽ മജീദ് (ഇന്ത്യൻ സ്ക്കൂൾ ജുബൈൽ ), അയാൻ അബ്ദുൽ മജീദ് (പ്രൈവറ്റ്  സ്‌കൂൾ  )പിതാവ് : കരിമ്പനക്കോട് അബൂബക്കർ ,മാതാവ് :റംല 


മൃതദേഹം ജുബൈൽ ജനറൽ ആശുപത്രി മോർച്ചറിയിലാണ് സൂക്ഷിച്ചിരിക്കുന്നത് .നാട്ടിൽ കൊണ്ട് പോകാനുള്ള നടപടി ക്രമങ്ങൾക്കായി ശ്രമം നടക്കുന്നു.

Post a Comment

Previous Post Next Post