Trending

പുസ്തകം പ്രകാശനം ചെയ്തു


 ഉള്ളിയേരി: മോഹനൻ പുത്തഞ്ചേരിയുടെ 'വാർദ്ധക്യം സുഖകരമാക്കാൻ' എന്ന പുസ്തകം പ്രശസ്ത എഴുത്തുകാരൻ ഐസക് ഈപ്പൻ പ്രകാശനം ചെയ്തു.ലൈബ്രറി കൗൺസിൽ അംഗം പേരച്ചൻ മാസ്റ്റർ പുസ്തകം. ഏറ്റുവാങ്ങി. ചടങ്ങിൽടി.വി മുരളീധരൻ അധ്യക്ഷത വഹിച്ചു.

അജയകുമാർഅന്നശ്ശേരി പുസ്തകം പരിചയപ്പെടുത്തി. ഡോ. ലോകേഷ്, രാധാകൃഷ്ണൻ ഒള്ളൂർ, ടി വി രാജൻ, കെ വി ബാബുരാജ്, സണ്ണി സോളമൻ, ശിവാനന്ദൻ എന്നിവർ സംസാരിച്ചു. മോഹനൻ പുത്തഞ്ചേരി മറുപടി പ്രസംഗം നടത്തി. ഗാനരചയിതാവ് ഗിരീഷ് പുത്തഞ്ചേരിയുടെ ജ്യേഷ്ഠസഹോദരനാണ് മോഹനൻ പുത്തഞ്ചേരി.

Post a Comment

Previous Post Next Post