സിഗററ്റ് ലൈറ്ററുകളുടെ വിൽപ്പന നിരോധിക്കുക എന്ന അസാധാരണ തീരുമാനം എടുക്കാൻ തമിഴ്നാട് സർക്കാർ തീരുമാനം. ലെറ്ററുകൾ വിപണിയിൽ സുലഭമായതോടെ, തീപ്പെട്ടി വിൽപ്പനയിൽ ഗണ്യമായ കുറവുണ്ടായി. ഇതോടെ, തീപ്പെട്ടി വ്യവസായം കൂപ്പുകുത്താൻ തുടങ്ങിയെന്നുമുള്ള വിലയിരുത്തലിലാണ് ഈ നടപടി. ഈ ആവശ്യം ഉന്നയിച്ച് പലതവണ തീപ്പെട്ടി നിർമാണമേഖലയിലുള്ളവർ സർക്കാരിനെ സമീപിച്ചിരുന്നു. തീരുമാനത്തെ തീപ്പെട്ടിനിർമാതാക്കളുടെ സംഘടനകൾ സ്വാഗതം ചെയ്തു.
തമിഴ്നാട്ടിൽ തീപ്പെട്ടി നിർമ്മാണ വ്യവസായം പ്രതിസന്ധിയിൽ സിഗരറ്റ് ലൈറ്ററുകളുടെ വിൽപ്പന നിരോധിക്കും
byMalayalima news
•
0