Trending

പത്മനാഭ സ്വാമി ക്ഷേത്രത്തിൽ മോഷണം



  തിരുവനന്തപുരം : ശ്രീ പത്മനാഭസ്വാമി ക്ഷേത്രത്തിൽ കവർച്ച. ക്ഷേത്രത്തിന്റെ അതിസുരക്ഷാ മേഖലയിലെ ലോക്കറിൽ സൂക്ഷിച്ചിരുന്ന 13 പവൻ (ഏകദേശം 107 ഗ്രാം) സ്വർണം മോഷണം പോയതായി അധികൃതർ സ്ഥിരീകരിച്ചു.

മോഷണം നടന്നത് ക്ഷേത്രത്തിന്റെ ഉയർന്ന സുരക്ഷാ വലയത്തിലാണ്, ഇവിടെ സംസ്ഥാന പൊലീസ്- കേന്ദ്ര സേനകളുടെയും കർശനമായ നിരീക്ഷണം ഉണ്ടായിരുന്നു. 2011 മുതൽ അഞ്ച് ഘട്ട സുരക്ഷാ സംവിധാനം നിലവിലുള്ള ഈ ക്ഷേത്രത്തിൽ ഇത്തരമൊരു സംഭവം ആദ്യമായാണ് റിപ്പോർട്ട് ചെയ്യപ്പെടുന്നത്. സ്വർണം സൂക്ഷിച്ചിരുന്ന ലോക്കർ പരിശോധനയ്ക്കിടെ കുറവ് ശ്രദ്ധയിൽപ്പെട്ടതോടെയാണ് മോഷണം കണ്ടെത്തിയത്.

Post a Comment

Previous Post Next Post