Trending

അസ്മയുടെ മൃതദേഹം വീട്ടിലെത്തിച്ചത് പുൽപ്പായയിൽ പൊതിഞ്ഞ്: സിറാജുദ്ദീന്റെ അറസ്റ്റ് രേഖപ്പെടുത്തി.

 പെരുമ്പാവൂർ: മലപ്പുറം ചട്ടിപ്പറമ്പിൽ വീട്ടിലെ പ്രസവത്തിനിടെ മരണപ്പെട്ട അസ്മയുടെ മൃതദേഹം പെരുമ്പാവൂരിലെ വീട്ടിലെത്തിച്ചത് പുൽപായയിൽ പൊതിഞ്ഞെന്ന് ബന്ധു. ചേലക്കുളം തേളായി വീട്ടിൽ മുഹമ്മദ് കുഞ്ഞ് പറഞ്ഞു. ഇതിനെ തുടർന്ന്  സിറാജുദ്ദീന്റെ കൂടെ എത്തിയവരും അസ്മയുടെ ബന്ധുക്കളും തമ്മിൽ വാക്കു തർക്കമുണ്ടായിരുന്നു.

 അടുത്തിടെയായി അക്യുപങ്ചർ ചികിത്സാരീതി എന്ന പേരിൽ വീട്ടിലെ പ്രസവങ്ങൾ വർദ്ധിച്ചു വരുന്നുണ്ട്. കഴിഞ്ഞ അഞ്ചു വർഷത്തിനിടെ ഇത്തരം പ്രസവങ്ങളിൽ രണ്ട് അമ്മമാർക്കും 18 കുഞ്ഞുങ്ങൾക്കും മരണം സംഭവിച്ചിട്ടുണ്ട് എന്നാണ് വിവരം. ഇതിന്റെ ഏറ്റവും ഒടുവിലത്തെ ഇരയാണ് അസ്മ.

 അസ്മയുടെ മൃതദേഹം കളമശ്ശേരി മെഡിക്കൽ കോളേജിൽ പോസ്റ്റുമോർട്ടം നടത്തി. അമിത രക്തസ്രാവം ആണ് മരണത്തിന് കാരണമെന്ന് റിപ്പോർട്ടിൽ പറയുന്നു അസ്മയുടെ ബന്ധുക്കൾ മർദ്ദിച്ചു എന്ന് ആരോപിച്ച് സിറാജുദ്ദീൻ കഴിഞ്ഞദിവസം ചികിത്സ തേടിയിരുന്നു.

    ഇദ്ദേഹത്തിന്റെ അറസ്റ്റ് പോലീസ് രേഖപ്പെടുത്തി നരഹത്യ അടക്കമുള്ള വകുപ്പുകൾ ആണ് ചാർത്തിയത്. സിറാജുദ്ദീന്റെ യൂട്യൂബ് ചാനലായ മടവൂർഖാഫില യെ കുറിച്ചും പോലീസ് അന്വേഷിക്കുന്നുണ്ട്.


Post a Comment

Previous Post Next Post