നന്മകളുടെ നേർരേഖയുമായി മലയാളികൾ ഇന്ന് വിഷു കൊണ്ടാടുന്നു. കണി വെള്ളരിയും കൊന്നയും ഗ്രാമീണ പച്ചപ്പിന്റെ സുഗന്ധം പരത്തുമ്പോൾ കാലാവസ്ഥയിലെ മാറ്റങ്ങൾ കണക്കുകൂട്ടലുകൾ തെറ്റിക്കുകയാണ്. ബാലുശ്ശേരി പനങ്ങാട് പഞ്ചായത്തുകളിൽ മകരക്കൊയ്ത്ത് കഴിഞ്ഞ പാടങ്ങളിൽ കാർണിവൽ നടക്കുന്നുമുണ്ട്.
പൊന്നരംതെരു ശ്രീ മഹാഗണപതി ക്ഷേത്രത്തിൽ വിഷു ത്തല്ല് ഇന്ന് നടക്കും ക്ഷേത്രാചാര ഭാഗമായാണ് പണ്ടാട്ടി അഥവാ ചപ്പ് കെട്ടും വാഴക്കണ കൊണ്ടുള്ള അടിയോടടിയും നടക്കുക വിഷു സായാഹ്നത്തിൽ കുട്ടികളാണ് ചപ്പു കെട്ടുക.
യോഗീ വര്യ വേഷത്തിൽ തെരുവിലെ ക്ഷേത്രവുമായി ബന്ധപ്പെട്ട വീടുകൾ കയറി വെള്ളരി തേങ്ങ അപ്പം തുടങ്ങിയ പ്രസാദങ്ങൾ സ്വീകരിച്ചു പണ്ടാട്ടിമാരെ കൂട്ടി ഇറങ്ങുമ്പോൾ യോഗീശ്വര കൈയിലെ രണ്ടും ചാക്കും തൊട്ട് ഇത പോയെന്ന് പറയുന്നവരെ പണ്ടാട്ടികൾ വാഴക്കണ കൊണ്ടടിച്ചു മാറ്റും. ഇത് ക്ഷേത്രനടയിൽ സന്ധ്യാവിളക്ക് തെളിയും വരെ നടക്കും. വേദനക്കപ്പുറം വിശ്വാസത്തിലലിഞ്ഞ അടി കൊള്ളുവാൻ ഭക്തർ ഏറെയെത്തും.