Trending

കാർ നിയന്ത്രണം വിട്ട് ഇടിച്ചു കയറി വീടിന്റ മതിൽ തകർന്നു

 നിയന്ത്രണം വിട്ട കാറിടിച്ച് വീടിന്റെ മതിലും കാറിന്റെ ഭാഗങ്ങളും തകര്‍ന്നു. കാറില്‍ സഞ്ചരിച്ച ഉള്ളിയേരി പുത്തഞ്ചേരി സ്വദേശികളായ അഞ്ചു പേര്‍ക്ക് പരിക്കേറ്റു. ഇന്നലെ രാത്രി 12 മണിയോടെ സംസ്ഥാന പാതയില്‍ അത്തോളി കുടക്കല്ലിനു സമീപം വളവിലാണ് അപകടം. കോഴിക്കോട് നിന്നും പുത്തഞ്ചേരിയിലേക്ക് പോകുന്ന ഷിഫ്റ്റ് കാറാണ് അപകടത്തില്‍ പെട്ടത്. വാരിയെല്ലുകള്‍ക്ക് പരിക്കേറ്റ വി.അഫ്ലു കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശ്പത്രിയിലും തുടയെല്ലിന് പരിക്കേറ്റ അഫ് വാന്‍ കോഴിക്കോട്ടെ സ്വകാര്യ ആശ്പത്രിയിലും ചികിത്സയിലാണ്. മറ്റു യാത്രക്കാരായ സിനാൻ ഫസല്‍, റഹ്ദില്‍ എന്നിവര്‍ മൊടക്കല്ലൂരിലെ സ്വകാര്യ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സ തേടി. ഈ ഭാഗത്ത് വാഹനപകടങ്ങൾ പതിവായിരിക്കുകയാണ്


Post a Comment

Previous Post Next Post