തിരുവനന്തപുരം: കോൺഗ്രസ് ഭരിക്കുന്ന തദ്ദേശസ്ഥാപനങ്ങൾക്ക് പാർട്ടി നേതൃത്വം നിർദ്ദേശം നൽകിയെങ്കിലും ആശാവർക്കർമാർക്ക് സഹായം എത്തിക്കാൻ സർക്കാർ അനുമതി ലഭിക്കാൻ സാധ്യതയില്ല.
സർക്കാറിന്റെ മാർഗ്ഗനിർദ്ദേശങ്ങൾ പൂർണമായും പാലിച്ചു മാത്രമേ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾക്ക് ഫണ്ട് ചെലവഴിക്കാൻ കഴിയുമെന്ന് വ്യവസ്ഥ നിലവിലുണ്ട്.
കോൺഗ്രസ് ഭരിക്കുന്ന തദ്ദേശസ്ഥാപനങ്ങളോട് കഴിഞ്ഞ ദിവസമാണ് തനത് ഫണ്ടിൽനിന്ന് കേരള പ്രദേശ് കോൺഗ്രസ് കമ്മിറ്റി നിർദ്ദേശം വെച്ചത്.
ഏതാനും ചില തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ അധിക വേതനം ബജറ്റിൽ പ്രഖ്യാപിക്കുകയും ചെയ്തിരുന്നു.
എന്നാൽ വേതന വർദ്ധന നടപ്പിലാക്കാൻ വെറും പ്രഖ്യാപനം മാത്രം മതിയാവില്ലെന്നും ഗവൺമെന്റിന്റെ അനുമതി ആവശ്യമാണെന്നും അധിക തുക തദ്ദേശസ്ഥാപനത്തിന്റെ പ്ലാൻ ഫണ്ടിൽ ഉൾപ്പെടുത്തണമെങ്കിൽ പ്രത്യേക പദ്ധതി തയ്യാറാക്കി അംഗീകാരത്തിനായി ജില്ലാ പ്ലാനിംഗ് കമ്മിറ്റിക്ക് കൈമാറണം കമ്മറ്റിയുടെ അംഗീകാരത്തിനും സർക്കാറിന്റെ അനുമതി അത്യാവശ്യമാണ്