Trending

കിഴക്കേടത്ത് ക്ഷേത്രോത്സവത്തിന് കൊടിയേറി

 ഏകരൂൽ: ശ്രീ കിഴക്കേടത്ത് കരിയാത്തൻ - കരുമകൻ ക്ഷേത്രത്തിലെ ദ്രവ്യകലശം, നവീകരണ കലശം ഉത്സവം തുടങ്ങിയവ ഏപ്രിൽ 25,26,27,28,29,30 തിയ്യതികളിൽ ഭക്ത്യാദരപൂർവ്വം നടത്തുന്ന വിവരം അറിയിക്കുന്നു. 30 ന് നടക്കുന്ന ക്ഷേത്രോത്സവത്തിനും അതിന് മുന്നോടിയായുള്ള കലശകർമങ്ങൾക്കും ഭഗവതി പ്രതിഷ്ഠക്കും ബ്രഹ്മശ്രീ ശ്രീകുമാർ തന്ത്രിയും മങ്ങാട് കോവിലകത്ത് ശ്രീ ശങ്കരൻ നമ്പൂതിരിയും നേതൃത്വം നൽകും. എല്ലാ ദിവസങ്ങളിലും രാവിലെ ഗണപതി ഹോമവും ഭഗവതി സേവയും ഉണ്ടായിരിക്കും കൂടാതെ നവീകരണ കലശത്തിന്റെ ഭാഗമായി 30 ന് കലശപൂജ പ്രത്യേക വഴിപാടായി ഉണ്ടായിരിക്കുന്നതാണ്., 29 ന് വൈകീട്ട് 7 മണിക്ക് മാതൃസമിതി അവതരിപ്പിക്കുന്ന തിരുവാതിരക്കളി, ഇയ്യാട് ഒറ്റക്കണ്ടം വനിതാ കോൽക്കളി സംഘത്തിന്റ കോൽക്കളിയും നടത്തപ്പെടുന്നു. 26 മുതൽ 30 വരെയുള്ള എല്ലാ ദിവസങ്ങളിലും പ്രസാദ ഊട്ട് ഉണ്ടായിരിക്കുന്നതാണെന്നും ക്ഷേത്ര കമ്മിറ്റി ഭാരവാഹികൾ അറിയിയിച്ചു.


Post a Comment

Previous Post Next Post