Trending

ഈസ്റ്റ് ബംഗാളിനെ വീഴ്ത്തി കേരള ബ്ലാസ്റ്റേഴ്സ് ക്വാർട്ടറിൽ

 ഭുവനേശ്വർ: നിലവിലെ ചാമ്പ്യൻമാരായ

ഈസ്റ്റ് ബംഗാളിനെ വീഴ്ത്തി കേരള ബ്ലാസ്റ്റേഴ്‌സ് സൂപ്പർ കപ്പ് ക്വാർട്ടറിൽ പ്രവേശിച്ചു. കലിംഗ സ്വാധീനത്തിൽ മറുപടിയില്ലാത്ത രണ്ട് ഗോളുകൾക്കാണ് ബ്ലാസ്റ്റേഴ്‌സ് വിജയം. ക്വാർട്ടറിൽ ഐഎസ്എൽ ചാമ്പ്യൻമാരായ മോഹൻ ബഗാൻ സൂപ്പർ ജയൻ്റ്സാണ് ബ്ലാസ്റ്റേഴ്സിൻ്റെ എതിരാളികൾ.


ജീസസ് ജിമനസ്, നോഹ് സദൂയി ബ്ലാസ്റ്റേഴ്‌സിനായി വല ചലിപ്പിച്ചത്. ബ്ലാസ്റ്റേഴ്സിൻ്റെ പുതിയ സ്പാനിഷ് പരിശീലകൻ ഡേവിഡ് കറ്റാലയുടെ തന്ത്രങ്ങളിലാണ് ടീം കളിച്ചത്. മികച്ച ആക്രമണ തന്ത്രങ്ങളാണ് ടീം കളത്തിൽ നടപ്പാക്കിയത്. കളിയുടെ 40-ാം മിനിറ്റിലാണ് ടീം ലീഡെടുത്തത്. നോഹ് സദൂയിയെ ഈസ്റ്റ് ബംഗാൾ താരം അൻവർ ബോക്‌സിൽ വീഴ്ത്തിയതിന് ബ്ലാസ്റ്റേഴ്സിനു അനുകൂലമായി പെനാൽറ്റി കിട്ടിയത്.


ജിമനസിൻ്റെ ആദ്യ കിക്ക് ഈസ്റ്റ് ബംഗാൾ ഗോൾ കീപ്പർ തടുത്തു. എന്നാൽ കിക്കെടുക്കും മുൻപ് ഗോൾ കീപ്പർ ലൈൻ വിട്ടതിനാൽ വീണ്ടും കിക്ക് അനുവദിച്ചു.. ഇത്തവണ ജിമനസ് പിഴവില്ലാതെ പന്ത് വലയിലിട്ടു.രണ്ടാം പകുതിയിലും കളത്തിൽ കേരള ബ്ലാസ്റ്റേഴ്സിനു തന്നെയായിരുന്നു മുൻതൂക്കം. 64-ാം മിനിറ്റിൽ വണ്ടർ

സ്ട്രൈക്കിലൂടെ നോഹ് സദൂയി ലീഡുയർത്തി. താരത്തിൻ്റെ ലോങ് റെയ്ഞ്ച് ഷോട്ട് വലയിലായി.


Post a Comment

Previous Post Next Post