ബന്ധുവിനൊപ്പം ബൈക്കില്‍ യാത്ര ചെയ്യുന്നതിനിടെ ലോറിയിടിച്ച് വീട്ടമ്മ മരിച്ചു. ബേപ്പൂര്‍ അരക്കിണര്‍ ചാക്കേരിക്കാട് പറമ്പില്‍ ബൈതുല്‍ അഫ്ത്താബ് വീട്ടില്‍ വി.നസീമ (52)യാണ് മരണപ്പെട്ടത്. ഫറോക്ക് കരുവന്‍തിരുത്തി റേഡില്‍ കോമണ്‍വെല്‍ത്ത് ഓട്ടു കമ്പനിക്ക് സമീപം ഞായറാഴ്ച രാത്രി എട്ടു മണിക്കായിരുന്നു അപകടം.സംഭവസ്ഥലത്തു തന്നെ നസീമയുടെ മരണം സംഭവിച്ചു. ബൈക്കില്‍ നിന്നു വീണ നസീമയുടെ ശരീരത്തിലൂടെ ലോറി കയറി ഇറങ്ങുകയായിരുന്നു. മൃതദേഹം മെഡിക്കല്‍ കോളേജില്‍ പോസ്റ്റ് മോര്‍ട്ടത്തിന് ശേഷം ബന്ധുക്കള്‍ക്ക് വിട്ടു നല്‍കി.ഭര്‍ത്താവ്: അബ്ദുല്‍ റഷീദ്. മക്കള്‍: ലാനിഷ, ഷില്‍ഫാന, അഫ്താബ്. മരുമക്കള്‍: മുഹമ്മദ് ഷഹിന്‍, സമീര്‍. സഹോദരങ്ങള്‍:ജിഹാദ് നൂര്‍ജഹാന്‍, നജില, ഷബീന, സിറാജ്, ഷിഹാബ്, ജസ്‌ല, അന്‍ഫാല്‍.തുടങ്ങിയവർ.