Trending

വധുവിന്‍റെ അക്കൗണ്ടിൽ 60000 നേരിട്ടെത്തും, 25000 സമ്മാനം, ചെലവിന് 15000 രൂപ;വിവാഹ ആനുകൂല്യങ്ങൾ ഇങ്ങനെ

 


ലഖ്നൗ: മുഖ്യമന്ത്രി സാമുഹിക വിവാഹ യോജനയുടെ ആനുകൂല്യങ്ങൾ വർധിപ്പിച്ച് ഉത്തർപ്രദേശ്. ഗുണഭോക്താക്കളുടെ വാര്‍ഷിക വരുമാന പരിധി രണ്ട് ലക്ഷത്തിൽ നിന്ന് മൂന്ന് ലക്ഷമായി ഉയർത്തുമെന്ന് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് പ്രഖ്യാപിച്ചു. കൂടുതൽ ആളുകളെ ഉൾക്കൊള്ളിക്കേണ്ടതിന്‍റെ ആവശ്യകതയുണ്ടെന്നും സമൂഹ വിവാഹ പദ്ധതി പാവപ്പെട്ടവർക്ക് വലിയൊരു പിന്തുണയായി മാറിയെന്നും അദ്ദേഹം പറഞ്ഞു. സാമൂഹ്യക്ഷേമ വകുപ്പിന്‍റെ അവലോകന യോഗത്തിൽ, പുതിയ സാമ്പത്തിക വർഷം മുതൽ പദ്ധതി പ്രകാരം അർഹരായ നവദമ്പതികൾക്ക് നൽകുന്ന സാമ്പത്തിക സഹായം 51,000-ൽ നിന്ന് ഒരു ലക്ഷമായി വർധിപ്പിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

ഈ തുകയിൽ 60,000 രൂപ വധുവിന്‍റെ ബാങ്ക് അക്കൗണ്ടിലേക്ക് നേരിട്ട് നിക്ഷേപിക്കും, അതേസമയം 25,000 രൂപ നവദമ്പതികൾക്ക് സമ്മാനമായി നൽകും. ബാക്കിയുള്ള 15,000 രൂപ വിവാഹ ചടങ്ങുകളുടെ ചെലവുകൾക്കായി അനുവദിക്കുമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു. ഈ മാറ്റങ്ങൾ ഉടനടി നടപ്പിലാക്കാൻ യോഗി നിർദ്ദേശം നൽകി. മുതിർന്ന പൗരന്മാരുടെ പെൻഷൻ പദ്ധതിയുടെ നില വിലയിരുത്തിയ യോഗി, അർഹരായ ഒരു മുതിർന്ന പൗരനും പെൻഷൻ നിഷേധിക്കരുതെന്നും  നിർദ്ദേശിച്ചു.

Post a Comment

Previous Post Next Post