ബാലുശ്ശേരി പനായി കൊലപാതകം പ്രതി റിമാൻഡിൽ കൊല്ലാനുപയോഗിച്ച ഇരുമ്പ് കമ്പി പോലീസ് വീടിനകത്തെ ഫ്രിഡ്ജ് നടത്തുനിന്നും പോലീസ് ആയുധം കണ്ടെടുത്തത് രക്തക്കറ നിറഞ്ഞ ഡ്രസ്സും കിട്ടിയിട്ടുണ്ട്. വീടിന്റെ മുറിയും ചുറ്റുവട്ടവും അടക്കം പോലീസ് ഉദ്യോഗസ്ഥർ സീൽ ചെയ്തിട്ടുണ്ട്. തിങ്കളാഴ്ചയായിരുന്നു അശോകനെ വീട്ടിനുള്ളിൽ കൊല്ലപ്പെട്ട നിലയിൽ കാണപ്പെടുന്നത് ഇന്നലെ ഉച്ചയ്ക്ക് രണ്ടുമണിയോടെയായിരുന്നു സുധീഷിന്റെ മൃതദേഹം പോസ്റ്റ്മോർട്ടത്തിനു ശേഷം ബന്ധുക്കളുടെ സാനിധ്യത്തിൽ വീട്ടു വളപ്പിൽ സംസ്കരിച്ചത് 11 വർഷം മുമ്പ് ഇതേ വീട്ടിൽ വെച്ചായിരുന്നു സുധീഷിന്റെ സഹോദരൻ അമ്മയെ കൊലപ്പെടുത്തി ആത്മഹത്യ ചെയ്തത് 13 വർഷം മുമ്പ് ആയിരുന്നു ആ സംഭവം. താടിയും മുടിയും വെട്ടാതെ നടക്കുന്ന സുധീഷിനെ നാട്ടുകാർക്കും പേടിയായിരുന്നു. നാട്ടുകാർ ഇടപെട്ട് സുധീഷിന് ലഹരി വിമുക്തി ചികിത്സ നൽകിയിരുന്നു ചികിത്സ തുടരണം എന്ന നാട്ടുകാർ അശോകനോട് നിർദ്ദേശിച്ചിരുന്നെങ്കിലും അദ്ദേഹം കൂട്ടാക്കിയിരുന്നില്ല സുധീഷിന് യാതൊരു പ്രശ്നമൊന്നുമില്ലെന്നും ചികിത്സിക്കേണ്ട ആവശ്യമില്ലെന്നും ആയിരുന്നു അശോകന്റെ നിലപാട് ഇതോടെ ചികിത്സ മുടങ്ങി മദ്യം വാങ്ങുന്നതിന് ആവശ്യമായ പണത്തിനുവേണ്ടി അശോകനും സുധീഷും തമ്മിൽ നേരത്തെയും പ്രശ്നമുണ്ടായിരുന്നു. മുമ്പൊരിക്കൽ സുധീഷിനെ അശോകനെ ആക്രമിച്ചിരുന്നു അന്ന് അശോകന്റെ കൈക്കാണ് കുത്തേറ്റത്. അന്ന് അയൽവാസികൾ കണ്ടതുകൊണ്ട് മാത്രം രക്ഷപ്പെടുകയായിരുന്നു അച്ഛനും മകനും തമ്മിൽ പണത്തിന്റെ പേരിൽ നിരന്തരം വഴക്കടിച്ചിരുന്നതായി നാട്ടുകാർ പറഞ്ഞു കഴിഞ്ഞദിവസം സുധീഷ് പറമ്പിൽ വീണ അടക്കപെറുക്കി ചാക്കിലാക്കി വെച്ചിരുന്നു ഇത് വിൽക്കുന്നതുമായി ബന്ധപ്പെട്ട് അച്ഛനും മകനും തമ്മിൽ കാലത്ത് വഴക്കുണ്ടായിരുന്നെന്നും അതാണ് കൊലപാതകത്തിൽ കലാശിച്ചതെന്നുമാണ് വിവരം കൃത്യം നടത്തിയതിനു ശേഷം സുധീഷ് അങ്ങാടിയിൽ എത്തി അടക്ക വിറ്റു രാത്രി വീട്ടിൽ വെളിച്ചം കാണാതെ വന്നതോടെയാണ് നാട്ടുകാർ വീട്ടിലെത്തി അശോകനെ അന്വേഷിച്ചത് വെട്ടേറ്റ് മരിച്ച നിലയിലാണ് അശോകനെ നാട്ടുകാർ കണ്ടെത്തുന്നത്