Trending

മഞ്ഞപ്പിത്തം ബാധിച്ചു വിദ്യാർത്ഥി മരിച്ചു

 എളേറ്റിൽ വട്ടോളി : മഞ്ഞപ്പിത്തം ബാധിച്ച് ചികിത്സയിലായിരുന്ന വിദ്യാർത്ഥി മരിച്ചു. എളേറ്റിൽ വട്ടോളി എംജെ ഹയർ സെക്കൻ്ററി സ്കൂൾ വിദ്യാർത്ഥി മുഹമ്മദ് സയാൻ (14) ആണ് മരിച്ചത്. 


മഞ്ഞപ്പിത്ത ബാധയെ തു‌ടർന്ന് കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. പന്നൂർ മേലെ ചാടങ്ങയിൽ അമ്മദ് കുട്ടിയുടെ മകനാണ് മുഹമ്മദ് സയാൻ. വിദ്യാർത്ഥിയുടെ മരണത്തെ തുടർന്ന് ഇന്ന് സ്കൂളിന് അവധി പ്രഖ്യാപിച്ചു.

Post a Comment

Previous Post Next Post