Trending

മുക്കത്ത് കാർ നിയന്ത്രണം വിട്ടു പുഴയിലേക്ക് മറിഞ്ഞു യാത്രക്കാർ അത്ഭുതകരമായി രക്ഷപ്പെട്ടു

 കോഴിക്കോട്: തോട്ടുമുക്കം പനമ്പിലാവ് ചെറുപുഴയ്ക്ക് കുറുകെയുള്ള പാലത്തിൽ നിന്നും കാർ പുഴയിലേക്ക് മറിഞ്ഞു. യാത്രികർ അത്ഭുതകരമായി രക്ഷപ്പെട്ടു.


 കക്കാടംപൊയിലിൽ വിനോദസഞ്ചാരത്തിനെത്തിയ മലപ്പുറം കടുങ്ങല്ലൂർ സ്വദേശികളാണ് അപകടത്തിൽപെട്ടത്. കക്കാടംപൊയിൽ വിനോദസഞ്ചാരകേന്ദ്രത്തിലേക്കുള്ള പ്രധാനപാതയാണിത്. ഇടുങ്ങിയ പാലത്തിന് കൈവരി ഇല്ലാത്തത് നാട്ടുകാർ അധികൃതരുടെ ശ്രദ്ധയിൽപെടുത്തിയിരുന്നു. എന്നാൽ പല തവണ പരാതിപ്പെട്ടിട്ടും നടപടിയുണ്ടായില്ലെന്ന് നാട്ടുകാർ ആരോപിച്ചു.

Post a Comment

Previous Post Next Post